മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെയാണ് പ്രാചി തെഹ്ലാന്‍ മലയാളികള്‍ക്ക് പ്രിയങ്കരിയാവുന്നത്. അതിന് പിന്നാലെ മോഹന്‍ലാലിനൊപ്പം റാം എന്ന ചിത്രത്തില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റാമിന്റെ ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും പ്രാചി പങ്കുവെച്ചു. എന്നാല്‍ പിന്നീട് റാമില്‍ നിന്ന് പ്രാചി പിന്മാറി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍.
നടി എന്ന നിലയില്‍ ഒന്നും ചെയ്യാനാല്ലാത്തതിനാലാണ് അവസരം വേണ്ടെന്നുവച്ചത് എന്നാണ് പ്രാചി പറയുന്നത്. മനോരമയ്ക്ക് നല്‍കി അഭിമുഖത്തിലായിരുന്നു പ്രതികരണം. “മോഹന്‍ലാലിനൊപ്പം ഒരു ചിത്രം വലിയ നേട്ടവും സ്വപ്നവുമാണ്. അവരെന്നെ ആ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു എന്നതും സത്യമാണ്. പക്ഷേ കഥ കേട്ടു കഴിഞ്ഞപ്പോള്‍ ആ റോളില്‍, ഒരു നടി എന്ന നിലയില്‍ എനിക്കു ചെയ്യാന്‍ വലുതായി ഒന്നുമില്ലെന്നു തോന്നി. അത്ര ചെറിയൊരു റോള്‍ മാത്രമായിരുന്നു അത്. അതിനാല്‍ പിന്‍വാങ്ങി.- താരം പറഞ്ഞു.
ചലച്ചിത്ര മേഖലയില്‍ എന്‍റേതായ ഒരിടം കണ്ടെത്താന്‍ സഹായിക്കുന്ന നല്ല വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമാണുള്ളത്. അത്തരം അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രാചി വ്യക്തമാക്കി. മാമാങ്കത്തില്‍ ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ദേശിയ നെറ്റ്ബോള്‍ താരമായിരുന്ന പ്രാചി പിന്നീടാണ് സിനിമയിലേക്ക് വരുന്നത്. കൊവിഡ് കാലത്തായിരുന്നു പ്രാചിയുടെ വിവാഹം. ദീര്‍ഘകാല സുഹൃത്തും വ്യവസായിയുമായ രോഹിത്തിനെയാണ് താരം വിവാഹം ചെയ്തത്.