ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രൻ. കറുത്തമുതത്തിലെ ഡിസിപി അഭിറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് പ്രദീപ് കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറുന്നത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥി ആയും പ്രദീപ് എത്തിയിരുന്നു. ബിഗ്‌ബോസിൽ എത്തിയതോടെ താരത്തെ കുറിച്ച് കൂടുതൽ പ്രേക്ഷകർ മനസിലാക്കുകയും ചെയ്തു. പോയ വർഷം ആയിരുന്നു പ്രദീപ് വിവാഹിതൻ ആകുന്നത്.
താൻ അച്ഛനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് പ്രദീപ്. ആൺകുഞ്ഞിനാണ് അനുപമ ജന്മം നൽകിയതെന്ന് നടൻ അറിയിച്ചു. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് കമന്റിട്ടിരിക്കുന്നത്.
ലോക്ക്ഡൗൺ കാലത്തായിരുന്നു പ്രദീപിന്റെയും അനുപമ രാമചന്ദ്രന്റെയും വിവാഹം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തിരുവനന്തപുരം ഇൻഫോസിസ് ജീവനക്കാരിയാണ് അനുപമ.
അടുത്തിടെ ബേബി ഷവർ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ‘ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്. പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോൾ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേ…’ എന്നാണ് പ്രി ഡെലിവറി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രദീപ് കുറിച്ചത്.