മകന് തൻ്റെ കഥാപാത്രതിൻ്റെ പേരിട്ട് പ്രതീപ് ചന്ദ്രൻ.മലയാളീ പ്രേക്ഷകർക്ക് ഏറെ സൂപരിച്ചിതനാണ് കറുത്തമുത്ത് എന്ന സീരിയലിലൂടെ പ്രശസ്തയായ പ്രദീപ് കുമാർ. മലയാളം ബിഗ്ബോസ്സ് സീസൺ 2 ലും ഒരു മത്സരാർത്ഥി ആയി പ്രദീപ് ഉണ്ടായിരുന്നു. കഴിഞ്ഞവർഷം ലോക്‌ഡൗൺ സമയത്തായിരുന്നു അദ്ദേഹത്തിൻ്റെ കല്യാണം. ഏപ്രിൽ 17 ന് പ്രദീപിന് ഒരു മകൻ പിറന്നിരുന്നു. കഴിഞ്ഞ ദിവസമാണ് മകൻ്റെ പേരിടൽ ചടങ്ങ് കഴിഞ്ഞത്. അദ്ദേഹം അഭിനയിച്ച കറുത്തമുത്ത് സീരിയലിലെ കഥാപാത്രത്തിൻ്റെ പേരാണ് മകന് നൽകിയിരിക്കുന്നത്. മകൻ്റെ ചിത്രവും ഒരു കുറിപ്പും പ്രദീപ് ആരാധകർക്കായി പങ്കുവച്ചിരുന്നു .
കുറിപ്പ് വായിക്കാം..
ഇന്നലെ (14.05.2021) ഞങ്ങളുടെ മകന്റെ നൂലുകെട്ട് ആയിരുന്നു.. ഇടത്തേ കാതിൽ വെറ്റില വച്ച് വലതു കാതിൽ മൂന്നു പ്രാവശ്യം പേര് ചൊല്ലി .. “അഭിറാം .. അഭിറാം.. അഭിറാം.. ” അതെ .. എന്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേര് .. “കറുത്തമുത്ത്” എന്ന ഏഷ്യാനെറ്റ് സീരിയലിലെ “അഭിറാം IPS” എന്ന കഥാപാത്രം എന്റെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രവും നാഴികക്കല്ലുമായിരുന്നു.. അതുകൊണ്ട് തന്നെ ഈ പേര് എന്നും എപ്പോഴും എന്റെ ജീവിതതിന്റെ ഒരു ഭാഗമാകാൻ ആഗ്രഹിച്ചു .. ഇനി അവൻ ABHIRAAM A P.. എല്ലാവരുടെയും അനുഗ്രഹം ഒപ്പമുണ്ടാകണം ??? ലോക്ക്ഡൗൺ ആയതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഞാനും ഭാര്യയും കുഞ്ഞും ഭാര്യാ മാതാവും കൂടി ഭാര്യാഗൃഹത്തിൽ വച്ചായിരുന്നു ചടങ്ങു നടത്തിയത് ?