ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്ന ‘പ്രകാശന്‍ പറക്കട്ടെ’ എന്ന സിനിമയിലേക്ക് നയികയേയും,പിന്നെ നാട്ടുകാരെയും വീട്ടുകാരെയും കൂട്ടുകാരെയും വേണം. ഈ ആവശ്യം അറിയിച്ചുകൊണ്ട് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറക്കാം പ്രകാശനൊപ്പം എന്ന ഒരു കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടു.
ഷഹദ് സംവിധാനം ചെയ്യുന്ന സിനിമ, ലൗ ആക്ഷന്‍ ഡ്രാമ, സാജന്‍ ബേക്കറി, 9എംഎം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിര്‍മാണസംരംഭം കൂടിയാണ്. ഗൂഢാലോചന, ലൗ ആക്ഷന്‍ ഡ്രാമ, 9എംഎം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ എന്നത്.