അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പ്രണവ്. മകനെ നെഞ്ചോട് ചേർത്തിരുത്തി കവിളിൽ ഉമ്മ നൽകുന്ന ചിത്രത്തിനു മോഹൻലാൽ തന്നെ കമന്റുമായി എത്തിയതോടെ അത് കൂടുതൽ ആകൃഷ്ടമായി. സ്നേഹം തുളുമ്പുന്ന ആ ചിത്രത്തെ നെഞ്ചോട് ചേർത്ത് മുത്തവും ഹൃദയവും ഒന്നിച്ചു നൽകി ആണ് മോഹൻലാലിൻറെ കമന്റ്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത താരമാണ് പ്രണവ് മോഹൻലാൽ.