ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രണവ് മോഹൻ ലാൽ ചെയ്ത രണ്ടാമത്തെ വിനീത് ശ്രീനിവാസന്‍ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷവും ബോക്സ് ഓഫീസിൽ വലിയഹിറ്റ് ആയി മാറിയിരുന്നു. വർഷങ്ങൾക്കു ശേഷം പ്രണവ് മലയാളത്തിൽ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു സൂചന. എന്നാലിപ്പോൾ പ്രണവിനായി തെലുങ്കില്‍ ഒരു അവസരം ഒരുങ്ങുന്നു എന്നാണ് വിവരം. ചില ട്രേഡ് അനലിസ്റ്റുകളാണ് ഈ വിവരം പങ്കുവയ്ക്കുന്നത്.
പ്രണവ് നായകനായി എത്തുന്ന പ്രൊജക്ട് സജീവ ചര്‍ച്ചയിലാണ് എന്നാണ് വിവരം. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്യാൻ കൊരട്ടാല ശിവയായിരിക്കും എന്നാണ് സൂചന. ഈ പ്രോജക്ടിനെക്കുറിച്ച് കൊരട്ടാല ശിവ മൈത്രി മൂവി മേക്കേഴ്‌സുമായി ചര്‍ച്ചയിലാണ് എന്നാണ് വിവരം.എന്നാല്‍ പ്രണവുമായി കൂടുതൽ ചര്‍ച്ചകള്‍ നടക്കാനുണ്ട് എന്നും സൂചനയുണ്ട്.
ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ദേവര എഴുതി സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. ഈ വരുന്ന സെപ്തംബര്‍ 27നാണ് ചിത്രം റിലീസിന് തയ്യാറാകുന്നത്. ജൂനിയര്‍ എന്‍ടിആറിന്‍റെ നായികയായി ചിത്രത്തില്‍ എത്തുന്ന ജാന്‍വി കപൂറാണ്. കടലിന്‍റെ പാശ്ചത്തലത്തിലുള്ള റിവഞ്ച് സ്റ്റോറിയാണ് ദേവര. ഇതിന്‍റെ ആദ്യഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്.