ഇന്ദ്രജിത്തിണെയും പൂര്‍ണിമയെയും പോലെ ഒരു സെലബ്രിറ്റിയാണ് മകള്‍ പ്രാര്‍ഥനയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താര പുത്രിക്ക് ഒരുപാട് ആരാധകരുണ്ട്. പാട്ടും ഗിത്താറും വായനയും ഒക്കെയാണ് പ്രാര്‍ത്ഥനയുടെ പ്രധാന ഹോബികള്‍. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള താര പുത്രിയുടെ പാട്ടുകളെല്ലാം വൈറലാണ്. ഇപ്പോഴിതാ വെറൈറ്റി സ്‌റ്റൈലുമായി എത്തിയിരിക്കുകയാണ് പ്രാര്‍ഥന. അച്ഛന്റെ ഷര്‍ട്ടും അമ്മയുടെ ജിമിക്കിയും അണിഞ്ഞ സ്‌റ്റൈലിഷ് ലുക്കിലാണ് കുഞ്ഞ് താരത്തെ കാണാനാകുന്നത്.
ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ് പ്രാര്‍ഥന. നിരവധി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ എന്നീ മലയാളചിത്രങ്ങള്‍ പ്രാര്‍ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്ബ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന ഗാനം താരപുത്രി ആലപിച്ചിരുന്നു. ഈ ഹിന്ദി ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.