
പാർട്ടിയിൽ ചേരണമെന്ന നിർദേശം പ്രശാന്ത് കിഷോർ തള്ളിയെന്ന് കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. “പ്രശാന്ത് കിഷോറുമായി ഒരു പ്രസന്റേഷനും ചർച്ചയ്ക്കും ശേഷം കോൺഗ്രസ് അധ്യക്ഷ ഒരു എംപവേർഡ് ആക്ഷൻ ഗ്രൂപ്പ് 2024 രൂപീകരിച്ചു, നിർവ്വചിച്ച ഉത്തരവാദിത്തത്തോടെ ഗ്രൂപ്പിന്റെ ഭാഗമായി പാർട്ടിയിൽ ചേരാൻ ക്ഷണിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. പാർട്ടിക്ക് നൽകിയ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു.”- രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.