ന്യൂഡൽഹി :കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ വീണ്ടും പരോക്ഷമായി ആഞ്ഞടിച്ച് സുപ്രീംകോടതി.
‘എല്ലാവർക്കും വാക്സിൻ ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം’ എന്നായിരുന്നു ഒരു കേസിൽ വാദം കേൾക്കവേ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പ്രതികരണം. ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ അടുത്ത തവണയെങ്കിലും നേരിട്ടുള്ള വാദം കേൾക്കാൻ സാധിക്കട്ടെ എന്നും അതിനായി ദൈവത്തോട് പ്രാർത്ഥിക്കാമെന്നും അഭിഭാഷകൻ പറഞ്ഞതിന്റെ മറുപടിയായായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രതികരണം.
നിലവിൽ, കോവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് മുതൽ ഓൺലൈനായാണ് വാദം കേൾക്കുന്നത്. വാക്‌സിൻ കുത്തിവെപ്പ് പൂർത്തിയായെങ്കിലും മാത്രമേ തങ്ങൾക്ക് കോടതിയിൽ നേരിട്ടുള്ള വാദം ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനുമുൻപും കേന്ദ്ര സർക്കാരിൻറെ വാക്സിൻ നയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് രംഗത്തെത്തിയിരുന്നു.