ബാഹുബലി സീരീസിലൂടെ ആഗോളശ്രദ്ധ നേടിയ തെലുങ്ക് താരം പ്രഭാസ് ആറ് കോടി രൂപയുടെ ആഡംബര കാറായ ലംബോര്‍ഗിനി സ്വന്തമാക്കി. ലംബോര്‍ഗിനിയുടെ അവന്റഡോര്‍ എസ് റോഡ്സ്റ്റര്‍ സീരീസിലുള്ള കാറാണ് പ്രഭാസ് വാങ്ങിയത്. ഓറഞ്ച് പേള്‍ നിറത്തിലുള്ള ലംബോര്‍ഗിനി കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലെത്തിച്ചത്.
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരങ്ങളിലൊരാളാണ് പ്രഭാസ് ഇപ്പോള്‍. ഒരു സിനിമയ്ക്ക് 75 കോടി രൂപയാണ് പ്രഭാസ് വാങ്ങുന്ന പ്രതിഫലം. സലാര്‍, ആദിപുരുഷ് എന്നീ ചിത്രങ്ങളിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിക്കുന്നത്.
ലംബോര്‍ഗിനിയുടെ അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍ സ്വന്തമാക്കിയ ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് പ്രഭാസ്. ബോളിവുഡ് താരം തണ്‍വീര്‍ സിംഗ് അടുത്തിടെ ലംബോര്‍ഗിനിയുടെ ഇതേ മോഡല്‍ സ്വന്തമാക്കിയിരുന്നു.