Spread the love

ലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം ആയിരുന്നു 2024. ഇറങ്ങിയ ഭൂരിഭാ​ഗം സിനിമകളും കോടി ക്ലബ്ബുകളിൽ ഇടം നേടുക മാത്രമല്ല മികച്ച ക്വാളിറ്റി കണ്ടന്റുകളും തന്നിരുന്നു. അക്കൂട്ടത്തിലൊരു സിനിമയാണ് പ്രേമലു. സച്ചിന്റെയും റീനുവിന്റെയും പ്രണയം പറഞ്ഞ സിനിമയ്ക്ക് ലഭിച്ചത് ചെറുതല്ലാത്ത സ്വീകാര്യത ആയിരുന്നു. കേരളം കടന്നും ​ഗംഭീര പ്രേ​ക്ഷക പ്രശംസ നേടാനും പ്രേമലുവിന് സാധിച്ചു. നിലവിൽ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുകയാണ്.

ഇപ്പോഴിതാ പ്രേമലു റി റിലീസിന് ഒരുങ്ങുന്നുവെന്ന അപ്ഡേറ്റാണ് അണിയറക്കാർ പങ്കിട്ടിരിക്കുന്നത്. പ്രേമലു റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുന്നതിന്റെ പശ്ചാത്തലത്തിലാണ് റി റിലീസ്. ഇന്ന് മുതൽ ബാംഗ്ലൂർ, ചെന്നൈ, കേരളം എന്നിവിടങ്ങളിലെ പിവിആർ സ്ക്രീനുകളിലാണ് ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിം​ഗ്. പതിനാല് തിയറ്ററുകളിലാണ് പ്രദർശനം. 

2024 ഫെബ്രുവരി 9ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പ്രേമലു. കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം തെലുങ്കിലും തമിഴിലും ഗംഭീര പ്രശംസകള്‍  ഏറ്റുവാങ്ങി. ഒപ്പം കളക്ഷനും. ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം മുതല്‍ തന്നെ മൗത്ത് പബ്ലിസിറ്റിയും നേടിയിരുന്നു. ഒന്നാം ദിനം 90 ലക്ഷം രൂപ കളക്ട് ചെയ്ത ചിത്രത്തിന്‍റെ തേരോട്ടം തുടങ്ങിയത് രണ്ടാം ദിനം മുതലായിരുന്നു. പിന്നീട് ഇങ്ങോട്ട് കേരളത്തിന് അകത്തും പുറത്തും മികച്ച കളക്ഷന്‍ നേടിയ പ്രേമലു 135.9 കോടി നേടി. ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷനാണിത്. 

Leave a Reply