Spread the love
ആലുവ മഹാശിവരാത്രിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ബലിതര്‍പ്പണത്തിന് സൗകര്യം;

ആലുവ മണപ്പുറത്ത് മുന്‍കാലത്തെപ്പോലെ തന്നെ ഇക്കുറി ബലിതര്‍പ്പണത്തിനുള്ള സൗകര്യം. ആലുവ മഹാശിവരാത്രി ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശിവരാത്രിയോടനുബന്ധിച്ച് ആലുവയില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് മണപ്പുറത്ത് ബലിതര്‍പ്പണംനടത്തുന്നതിനായി 150 ബലിത്തറകള്‍ ആണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്ക് കുടിവെള്ളം, ഭക്ഷണം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും, പെരിയാറില്‍ കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധന്‍മാരുടെയും സ്‌ക്യൂബ ടീമിന്‍ന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ്, ആശുപത്രി സേവനങ്ങളും ലഭ്യമായിരിക്കും. കെ എസ് ആര്‍ ടി സി ആലുവയിലേക്ക് സ്‌പെഷ്യല്‍ ബസ്സ് സര്‍വ്വീസുകള്‍ നടത്തും. ഇതിനായി ആലുവയില്‍ ബസ്സ് പാര്‍ക്കിംഗിന് താല്‍ക്കാലിക സ്റ്റാന്‍ഡും ഒരുക്കി. മഹാ ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. മാര്‍ച്ച് ഒന്നിന് രാത്രിയും രണ്ടിന് വെളുപ്പിനുമാണ് പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിവരെ സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി വെളുപ്പിന് 4.30 ന് പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ആയിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക.

Leave a Reply