രണ്ട് മാസം മുൻപ് ആയിരുന്നു സിബിൻ ബെഞ്ചമിനും ആര്യ ബഡായിയും തമ്മിലുള്ള വിവാഹം വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും കല്യാണം കഴിക്കാൻ തീരുമാനിച്ചതോടെ വലിയ സന്തോഷത്തിലാണ് ഇരുവരുടെയും ആരധകർ. ഇരുവരുടെയും രണ്ടാം വിവാഹമാണ് . ആര്യയ്ക്ക് ഖുശി എന്ന മോളും സിബിനു ഒരു മകനും ഉണ്ട്. ഇപ്പോഴിതാ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും തീയതി നിശ്ചയിക്കാൻ ഒരുങ്ങുകയാണെന്നും പറയുകയാണ് സിബിൻ.
ഞങ്ങളുടെ കോമൺ സുഹൃത്തുക്കൾ ഞങ്ങളോട് നിങ്ങൾക്ക് വിവാഹം കഴിച്ചൂടെ എന്ന് ഒരുപാട് ചോദിച്ചിട്ടുണ്ട്. അക്കാലത്ത് ഞങ്ങളുടെ ഉത്തരം അത് ശരിയാകില്ല എന്നായിരുന്നു. ആര്യ എന്റെ ഉറ്റ സുഹൃത്താണ്. എന്റെ എല്ലാ ഉഡായിപ്പുകളും അവൾക്കറിയാം. അവൾ എന്നെ മനസ്സിലാക്കും. ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നത്. സിബിൻ പറയുന്നു.
ഖുഷിയുമായി എനിക്ക് നല്ല കണക്ഷനുണ്ട്. അവളുടെ മനസ്സിലൂടെ കടന്നുപോകുന്നതെല്ലാം എനിക്കറിയാം. ഖുഷിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആര്യയെ ആണ്. ഞങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് ജീവിക്കുന്നത്. ഞാൻ എങ്ങനെയാണോ അങ്ങനെയാണ് ഖുഷി എന്നെ സ്നേഹിക്കുന്നത്. പണ്ട് മുതൽ അവൾ എന്നെ ഡാഡ്‌സില്ല എന്നാണ് വിളിക്കുന്നത്. ചിലപ്പോൾ അവൾ എന്നെ ബ്രോ എന്നൊക്കെ വിളിക്കും” എന്നാണ് സിബിൻ പറഞ്ഞത്.









