കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. നാളുകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ മാർച്ച് 27ന് സിനിമ തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ എമ്പുരാൻ റിലീസിന് മുന്നോടിയായി ലൂസിഫർ വീണ്ടും തിയറ്ററിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ആശിർവാദ് സിനിമാസിന്റെ സാരഥി ആന്റണി പെരുമ്പാവൂർ. എമ്പുരാൻ ടീസർ ലോഞ്ചിനിടെ ആയിരുന്നു ആന്റണിയുടെ പ്രതികരണം. ‘ലൂസിഫർ വീണ്ടും റിലീസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. തിയറ്ററിൽ രണ്ടാഴ്ച പ്രദർശിപ്പിക്കണം. അതു കണ്ട ശേഷം എമ്പുരാൻ റിലീസ് ചെയ്യണമെന്ന ആഗ്രഹം മനസിലുണ്ട്. കൂടുതൽ ഒന്നും തീരുമാനിച്ചിട്ടില്ല’, എന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്.