കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രൂപീകരിക്കുന്ന എംഎസ്എംഇ ക്ലിനിക്ക് പാനലിലേക്ക് ബാങ്കിങ്, ജിഎസ്ടി, നിയമം, അനുമതികളും ലൈസന്‍സുകളും, മാര്‍ക്കറ്റിംഗ്, ടെക്‌നോളജി, എക്‌സ്‌പോര്‍ട്ട്, ഡിപിആര്‍ തയ്യാറാക്കല്‍ എന്നീ മേഖലകളില്‍ നിന്നും നിശ്ചിത യോഗ്യതയോടു കൂടിയ വിദഗ്ധരെ ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ വിദ്യാനഗറിലെ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 8921307823, 7025835663