ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത നാലിടത്തെ കിണറ്റിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം. നരിക്കുനിയിലെ മൂന്ന് കിണറുകളിലും പെരുമണ്ണയില്‍ ഒരു കിണറിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. . വിബ്രിയൊ കോളറയുടെ സാന്നിധ്യമാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. വിബ്രിയൊ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവതരമാണ്. ബാക്ടീരിയ കണ്ടെത്തിയ പ്രദേശത്തെ കിണറുകളെല്ലാം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യും. നരിക്കുനിയില്‍ കുട്ടി മരിച്ചത് ഭക്ഷ്യവിഷബാധ മൂലം തന്നെയാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തത വരാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്,” ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉമര്‍ ഫാറൂഖ് പറഞ്ഞു.