മലയാളികളുടെ പൊതുബോധത്തിനെയാകെ ഞെട്ടിച്ച ഒരു ഇന്റർവ്യൂ ആയിരുന്നു യുട്യൂബർ തൊപ്പിയുടെ സ്ട്രീമിംഗ് വീഡിയോകളിലൂടെ കുപ്രസിദ്ധി നേടിയ മമ്മൂവെന്ന യുവാവിന്റേയും അവതാരിക നൈനിഷയുടെയും ഇന്റർവ്യൂ. വിവാദ ഇന്റർവ്യൂവിൽ താൻ കുളിസീന്‍ കാണാന്‍ ഒളിഞ്ഞുനോക്കിയെന്നും, മറ്റ് വീടുകളുടെ ജനലിൽ കല്ല് എറിയാറുണ്ടായിരുന്നുവെന്നും യുവാവ് പറയുമ്പോൾ ഇത് തമാശയെന്നോണം വളരെ ലാഘവത്തോടെ അവതാരക സംസാരിക്കുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യത്തെ അല്പം പോലും ബോധമില്ലാതെ ക്യാമറയ്ക്കു മുന്നിൽ തുറന്നു പറഞ്ഞ യുവാവിനോട് കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയത് ആകാംക്ഷ കൊണ്ടായിരുന്നോ എന്നായിരുന്നു അവതാരകയുടെ മറു ചോദ്യം.
എന്തായാലും യുവാവിന്റെ കുറ്റകൃത്യങ്ങളുടെ തുറന്നു പറച്ചിലും ഇന്റർവ്യൂവറുടെ പ്രോൽസാഹനവും സംപ്രേക്ഷണം ചെയ്തതോടെ ഇക്കഴിഞ്ഞ ദിവസങ്ങളിലെ എഎ വൈറൽ ഇന്റർവ്യൂ വലിയ ചർച്ചകൾക്കും കോലാഹലങ്ങൾക്കും വഴിവച്ചിരുന്നു. വലിയ ഒരു വിഭാഗത്തിന്റെ വിമര്ശനങ്ങൾക്ക് പാത്രമാകേണ്ടി വന്നതോടെ ഇന്റർവ്യൂവിൽ തനിക്ക് വീഴ്ച സംഭവിച്ചു എന്നും മാപ്പ് ചോദിച്ചും രംഗത്തെത്തിയിരിക്കുകയാണ് അവതാരിക നൈനിഷ.
‘ഞാനൊരു ക്ഷമ ചോദിക്കാനാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരുപാട് അഭിമുഖങ്ങള്‍ മുന്‍പും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമായാണ് ഉണ്ടാകുന്നത്.അതുകൊണ്ട് തന്നെ ഇത്തരം ഒരു പ്രശ്നം വന്നപ്പോൾ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ല. മാനസികമായി താൻ ഏറെ തളർന്നുപോയെന്നും പറഞ്ഞായിരുന്നു അവതാരകയായ നൈനിഷ വീഡിയോ ആരംഭിച്ചത്.
വളരെ മോശമായ രീതിയിലാണ് താൻ അപ്പോള്‍ സംസാരിച്ചത്. അത് നിങ്ങളെയെല്ലാം വേദനിപ്പിച്ചു എന്ന് തനിക്കറിയാം. കുളിസീന്‍ എത്തിനോക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്നയാളോ സ്ത്രീയുടെ സ്വകാര്യതയെ മാനിക്കാത്ത ആളോ അല്ല. താനും ഒരു സ്ത്രീയാണെന്നും തന്‍റെ വീട്ടിലും സ്ത്രീകളുണ്ട്. ഒരു കുഞ്ഞിന്‍റെ അമ്മയാണ് താനെന്നും . അതുകൊണ്ടൊക്കെതന്നെ അതിന്‍റെ ആഘാതം തനിക്ക് നന്നായി അറിയാമെന്നും അവതാരക പറഞ്ഞു.ജീവിതത്തില്‍ ഇനി ഇങ്ങനെയൊരു തെറ്റ് വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരോടും ആത്മാര്‍ഥമായി മാപ്പ് ചോദിക്കുകയാണെന്നും നൈനിഷ പറഞ്ഞു.







