കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിക്കും. രാത്രി 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയായില്‍ അദ്ദേഹം വിമാനമിറങ്ങും. തുടര്‍ന്ന് രാജ്ഭവനിലെത്തി അദ്ദേഹം വിശ്രമിക്കും. നാളെ രാവിലെ 11.30ന് നിയമസഭയില്‍, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചു സംഘടിപ്പിച്ചിരിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയ വനിതാ സാമാജികസമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം രാജ്ഭവനില്‍ വിശ്രമിച്ച്, വൈകുന്നേരം അഞ്ചിന് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.