
ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലെ അംബാസിഡർമാരെ പിരിച്ചുവിട്ട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. ഇന്ത്യയ്ക്ക് പുറമെ ജർമ്മനി, നോർവെ, ചെക്ക്‌റിപ്പബ്ലിക്ക്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസിഡർമാരെയാണ് പിരിച്ചുവിട്ടത്. പ്രസിഡന്റിന്റെ നീക്കത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. ജർമ്മനിയുമായുള്ള യുക്രെയ്‌ന്റെ ബന്ധത്തിന് വിള്ളൽ വന്നിരുന്നു. പിന്നാലെയാണ് അംബാസിഡർമാരെ നീക്കിയെന്നതും ശ്രദ്ധേയമാണ്. കാനഡയിൽ അറ്റകുറ്റപ്പണി നടക്കുന്ന ജർമ്മൻ നിർമ്മിത ചർബൈനുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തർക്കത്തിലായത്.