തമിഴ്നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വിലക്കയറ്റം. അരിയുള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയിരിക്കുകയാണ്. സപ്ലൈക്കോയിലെ പലചരക്ക് സാധനങ്ങള്‍ക്കും വില കൂട്ടിയിട്ടുണ്ട്. സബ്സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ക്കാണ് വില കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. സപ്ലൈക്കോയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വര്‍ധനവ് ഉണ്ടാകുന്നത്.