
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനമടക്കം വിവിധ പരിപാടികളിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഐഎൻഎസ് വിക്രാന്ത് നാവിക സേനയ്ക്ക് കൈമാറുന്നതടക്കം നിരവധി പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രിയെത്തുന്നത്. വൈകിട്ട് 4.25 നെടുന്പാശ്ശേരിയിൽ എത്തുന്ന പ്രധാമന്ത്രി 4.30ന് നെടുന്പാശ്ശേരിയിൽ ബിജിപി പൊതുയോഗത്തിൽ പങ്കെടുത്തും. തുടർന്ന് കാലടി ശൃംഗേരി മഠം സന്ദർശിക്കും. വൈകിട്ട് 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെന്‍ററിലാണ് സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനോടുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം.
നെടുമ്പാശ്ശേരി അത്താണി മുതൽ കാലടി മറ്റൂർ എം.സി റോഡ് വരെയുളള റോഡിലാണ് ഗതാഗതം സെപ്റ്റംബര്‍ 1, 2 തീയതികളിലെ നിയന്ത്രണം. കണ്ടെയ്നർ, ചരക്ക് വാഹനങ്ങളും ഈ സമയത്ത് അനുവദിക്കില്ല. ഒന്നാം തീയതി വൈകുന്നേരം 3.30 മുതല്‍ 8.00 മണി വരെ അത്താണി എയര്‍പോര്‍ട്ട് ജങ്ഷന്‍ മുതല്‍ കാലടി മറ്റുര്‍ ജങ്ഷന്‍ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഒരു വാഹനവും പോകാന്‍ പാടുള്ളതല്ല.
രണ്ടാം തീയതി പകല്‍ 11 മുതല്‍ 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യാതക്കായി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു.