
ന്യൂഡൽഹി ∙ കോവിഡ് വാക്സിനേഷൻ 100 കോടിയെന്ന ചരിത്ര മുഹൂർത്തം പിന്നിട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10ന് ജനങ്ങളോടു സംസാരിക്കുമെന്നു മോദി ട്വീറ്റ് ചെയ്തു. എന്നാൽ എന്തു വിഷയമാണു പറയുക എന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ട്വീറ്റിൽ പരാമർശിച്ചിട്ടില്ല.