Spread the love
മലയാളത്തിൽ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുരുവിന്റെ ജന്മത്താല്‍ ധന്യമാകപ്പെട്ട പുണ്യഭൂമിയാണ് കേരളമെന്നു ശിവഗിരി തീർത്ഥാടന നവതി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മലയാളത്തിലും അദ്ദേഹം സംസാരിച്ചു. ദക്ഷിണ കാശിയാണ് വർക്കലയെന്നും കേരളത്തിന്റെ പുരോഗതിയിൽ ശിവഗിരി പലപ്പോഴും നേതൃത്വം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മതത്തെ ഗുരു കാലോചിതമായി പരിഷ്‌കരിച്ചു. ഗുരു വിദ്യാഭ്യാസത്തെയും ശാസ്ത്രത്തെയും കുറിച്ച് സംസാരിച്ചു. മതത്തെയും വിശ്വാസത്തെയും പ്രകീർത്തിക്കുന്നതിൽ പിന്നോട്ട് പോയില്ല. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദർശനം ആത്മനിർഭർ ഭാരതത്തിന് വഴികാട്ടി. ശ്രീനാരായണ ഗുരു ഉച്ചനീചത്വത്തിനെതിരെ പോരാടി. അദ്ദേഹം ആധുനികതയെപ്പറ്റി സംസാരിച്ചു. ഇന്ത്യൻ സംസ്‌കാരത്തെയും മൂല്യങ്ങളെയും സമ്പന്നമാക്കി. മറ്റുള്ളവരുടെ വികാരം മനസിലാക്കി സ്വന്തം ആശയം അവതരിപ്പിച്ചു.’- പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവനെന്നഉം ഗുരുദര്‍ശനം മനസിലാക്കിയാല്‍ ഇന്ത്യയെ ഒരു ശക്തിക്കും ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply