പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി രണ്ടിന് ഉത്തർപ്രദേശിലെ മീററ്റ് സന്ദർശിക്കും.700 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന മേജർ ധ്യാന് ചന്ദ് സ്‌പോർട്‌സ് സർവ്വകലാശാലയുടെ തറക്കല്ലിടലാണ് മീററ്റില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പ്രധാന പദ്ധതി. മീററ്റിലെ സർധന പട്ടണത്തിലെ സലാവ, കൈലി ഗ്രാമങ്ങളിലാണ് സർവകലാശാല സ്ഥാപിക്കുന്നത്. കായിക സംസ്‌കാരം വളർത്തിയെടുക്കുകയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയും ചെയുന്നതാണ് പദ്ധതി.