പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസം സന്ദർശിക്കും. രാവിലെ 11 മണിക്ക് ദിഫുവിൽ നടക്കുന്ന റാലിയെ മോദി അഭിസംബോധന ചെയ്യും. . സംസ്ഥാനത്തെ വിവിധ വികസനപദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഏഴ് കാൻസർ ആശുപത്രികൾ രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി, 1150 കോടിയുടെ അമൃത് സരോവർ പദ്ധതിക്കും ഇന്ന് തുടക്കം കുറിക്കും. ദീബ്രുഗഡ്, കർബി ജില്ലകൾക്ക് സംസ്ഥാന സർക്കാർ അവധി നൽകി.