Spread the love
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി: അനധികൃതമായി സഹായധനം വാങ്ങിയവരെ കണ്ടെത്തി തുക തിരിച്ചു പിടിക്കുന്നു

സംസ്ഥാനത്ത് പ്രധാനമന്ത്രി കൃഷി സമ്മാന്‍ നിധി ആനുകൂല്യം കൈപ്പറ്റിയ നിരവധി അനര്‍ഹരെ കണ്ടെത്തി. ഇവരില്‍നിന്ന് തുക തിരിച്ചു പിടിക്കാന്‍ കൃഷിവകുപ്പ് നടപടിയും തുടങ്ങി. അനധികൃതമായി കൈപ്പറ്റിയവരില്‍ ഉയര്‍ന്ന ശമ്ബളവും പെന്‍ഷനും വാങ്ങുന്നവരും നികുതി അടക്കുന്നവരും ഉള്‍പ്പെടെയുണ്ടെന്നാണ് കണ്ടെത്തല്‍.

തൃശൂര്‍ ജില്ലയില്‍ മാത്രം 3413 അനര്‍ഹരാണ് പട്ടികയിലുള്ളത്. ഇവരില്‍ നിന്ന് തുക തിരിച്ചുപിടിക്കാനുള്ള നടപടി കൃഷി വകുപ്പ് ആരംഭിച്ചു.
രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി പലരും വ്യാജ സത്യവാങ്മൂലം നല്‍കിയാണ് സ്വന്തമാക്കിയത്. ഇങ്ങനെ തെറ്റായ രേഖകള്‍ നല്‍കി കൈപ്പറ്റിയ ഇനത്തില്‍ മൂന്ന് കോടിയോളം രൂപ തിരിച്ചടക്കാനുണ്ടെന്നാണ് കണ്ടെത്തിയത്. ഇവരോട് തിരിച്ചടവ് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചവരില്‍ 316 പേര്‍ അനര്‍ഹമായി കൈപ്പറ്റിയ ആനുകൂല്യം തിരിച്ചടച്ചു.

അപേക്ഷകന്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് തുക അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യുന്നത്. പിന്നീട് ഇത് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴായിരുന്നു സത്യവാങ്മൂലങ്ങള്‍ പലതും തെറ്റാണെന്ന് കണ്ടെത്തിയത്.

Leave a Reply