Spread the love

കൊച്ചി∙ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കൊച്ചി നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം. ഉച്ചയ്ക്കു 12 മുതൽ 3 വരെയും വാഹനഗതാഗതം അനുവദിക്കില്ല. 12ന് ഷിപ്‌യാഡിലെ പരിപാടികൾക്കായി എത്തുമ്പോഴും ഇതിനു ശേഷം മറൈൻഡ്രൈവിലെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന 1 മുതൽ 3 വരെയുള്ള സമയത്തും ഹൈക്കോടതി ജംക്‌ഷൻ, എംജി റോഡിൽ ജോസ് ജംക്‌‌ഷൻ, പള്ളിമുക്ക്, മെഡിക്കൽ ട്രസ്റ്റ്, തേവര എന്നിവിടങ്ങളിൽ വാഹന ഗതാഗതം അനുവദിക്കില്ല.

ഈ സമയത്തു വൈപ്പിനിൽ നിന്നു പശ്ചിമ കൊച്ചിയിലേക്കു പോകേണ്ട വാഹനങ്ങൾ മാധവ ഫാർമസി–എംജി റോഡ്–രാജാജി റോഡ് വഴി കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെത്തി തുടർന്ന് കടവന്ത്രയിലെത്തി വൈറ്റിലയിലേക്കും പനമ്പിള്ളി നഗർ വഴി പശ്ചിമകൊച്ചിയിലേക്കും പോകാം.

കലൂരിൽ നിന്നുള്ള വാഹനങ്ങളും കലൂർ–കതൃക്കടവ്–കടവന്ത്ര റോഡ് വഴി കടവന്ത്രയിലെത്തി വൈറ്റില, പശ്ചിമ കൊച്ചി എന്നിവിടങ്ങളിലേക്കു പോകണം. കെപിസിസി ജംക്‌ഷനിൽ നിന്ന് ആശുപത്രി റോഡിലേക്കു വാഹനങ്ങൾ കടത്തിവിടില്ല. വൈറ്റിലയിൽ നിന്നുള്ള വാഹനങ്ങൾ കടവന്ത്രയിൽ നിന്നു കലൂർ റോഡിലേക്കു തിരിഞ്ഞു പോകണം.

പശ്ചിമ കൊച്ചിയിൽ നിന്നു കലൂരിലേക്കുള്ള വാഹനങ്ങൾ ബിഒടി ഈസ്റ്റിൽ നിന്ന് എൻഎച്ച് വഴി തിരിഞ്ഞ് തേവര ഫെറി–കുണ്ടന്നൂർ–വൈറ്റില വഴി കടവന്ത്രയിലെത്തി കലൂരിലേക്കു പോകണം.

Leave a Reply