
റെയില്‍വേ സ്റ്റേഷനില്‍ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് മുൻകൂര്‍ അനുമതി വേണം. ഇതുസംബന്ധിച്ച് 2007ലെ വിജ്ഞാപനം റെയില്‍വേ പുനപ്രസിദ്ധീകരിച്ചു.
പാലക്കാട് ഡിവിഷനിലെ കൊല്ലങ്കോട്, നിലമ്പൂര്‍ റോഡ് സ്റ്റേഷനുകളില്‍ വിവാഹ ആല്‍ബങ്ങളുടെ ഉള്‍പ്പടെ ചിത്രീകരണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിജ്ഞാപനം വീണ്ടും ഇറക്കിയതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
യാത്രക്കാര്‍ക്കും റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ക്കും തടസമില്ലാത്തവിധമാണ് സിനിമ ഉള്‍പ്പടെയുള്ള വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി റെയില്‍വേ സ്റ്റേഷനില്‍ അനുമതി നല്‍കുക.
ഇതിനായി റെയില്‍വേ സ്റ്റേഷനുകളെ എക്സ്, വൈ, ഇസെഡ് എന്നിങ്ങനെ മൂന്നായി തരംതിരിക്കും. എക്സ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കും ഇസെഡ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളില്‍ കുറഞ്ഞ നിരക്കുമാണുള്ളത്.
⭕️എക്സ് വിഭാഗത്തിലുള്ള സ്റ്റേഷനുകളില്‍ വിവാഹ ഫോട്ടോഗ്രഫി ഉള്‍പ്പടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ചിത്രീകരണത്തിന് 10000 രൂപയാണ് നിരക്ക്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അയ്യായിരം രൂപയും വ്യക്തിപരമായ ആവശ്യത്തിന് 3000 രൂപയുമാണ് നിരക്ക്.
⭕️വൈ വിഭാഗത്തില്‍ ഇത് 5000, 2500, 3500 എന്നിങ്ങനെയും
⭕️ഇസഡ് വിഭാഗത്തില്‍ ഇത് 3000, 1500, 2500 എന്നിങ്ങനെയുമായിരിക്കും.
അതേസമയം പത്രപ്രവര്‍ത്തകര്‍ക്കും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള സര്‍ക്കാരിതര സംഘടനകള്‍ക്കും നിരക്ക് ബാധകമല്ലെന്ന് ആദ്യ ഉത്തരവില്‍ തന്നെ റെയില്‍വെ വ്യക്തമാക്കിയിട്ടുണ്ട്.