ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 കൊല്ലം ശിക്ഷ പൂർത്തിയായ തടവുകാരെ മോചിതരാക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. എന്നാൽ പെൺകുട്ടികളെയും സ്ത്രീകളെയും മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയവർ, കുട്ടികൾക്ക് നേരെ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയവർ, തുടങ്ങിയ അതീവ ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ പുറത്തിറങ്ങിയാൽ വീണ്ടും പ്രശ്നമുണ്ടാക്കാനിടയുള്ളവർ തുടങ്ങിയവരെ മോചിതരാക്കില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുരുതര കുറ്റകൃത്യം ചെയ്തവരെ ഒഴിവാക്കിയുള്ള പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ശിക്ഷാകാലാവധി കഴിഞ്ഞ 67 തടവുകാരെ വിട്ടയയ്ക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പിൻ്റെ ശുപാർശ.