Spread the love

മോഹൻലാലിനെ നായകനായി ബ്രോ ഡാഡി പ്രഖ്യാപിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ബ്രോ ഡാഡി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സൂപ്പർ സ്റ്റാർ മോഹൻലാൽ തന്നെയാണ് പുതിയ ചിത്രത്തിലും നായകൻ എന്നതാണ് ആകർഷണം. കോമഡിയ്ക്ക് പ്രാധാന്യം
നൽകുന്നതാണ് ചിത്രം എന്നാണ് സൂചന. സന്തോഷകരമായ സിനിമയായിരിക്കും ഇതെന്ന് പൃഥ്വിരാജ് പറയുന്നു.

ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ലൂസിഫർ വൻ ഹിറ്റായിരുന്നു. ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാനും നേരത്തേ
പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ എമ്പുരാന് മുമ്പേ ബ്രോ ഡാഡി
ചിത്രീകരിക്കും എന്നാണ് വിവരം. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ഷൂട്ടിങ് തീർന്നാലുടൻ
ബ്രോ ഡാഡി ചിത്രീകരണം തുടങ്ങും.

മോഹൻ ലാലിനൊപ്പം മുഴുനീള കഥാപാത്രമായി പൃഥ്വിരാജും അഭിനയിക്കും .കല്യാണി പ്രിയദർശൻ, മീന എന്നിവരാണ്
നായികമാർ. ശ്രീജിത്ത്.എൻ, ബിബിൻ ജോർജ് എന്നിവരുടേതാണ് തിരക്കഥ. ആന്റണി പെരുമ്പാവൂർ ആണ് ചിത്രം
നിർമിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം ദീപക് ദേവ്. ഓഡിയോ ഗ്രാഫി
എം.ആർ. രാജകൃഷ്ണൻ.

Leave a Reply