Spread the love

മലയാളത്തിന്റെ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ ഇന്ന് നാല്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ മലയാളത്തിൽ നായക നടാനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളത്തിലെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറും, സംവിധായകനും, നിർമ്മാതാവും, വിതരണക്കാരനുമൊക്കെയാണ്. എം പത്മകുമാർ സംവിധാനം ചെയ്ത് ‘വാസ്തവം’ എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാള നടൻ എന്ന ഖ്യാതിയും പൃഥ്വിരാജ് സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ്, ആടുജീവിതം എന്നീ ചിത്രങ്ങളിലൂടെയും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കാൻ പൃഥ്വിക്ക് സാധിച്ചു.
ഇപ്പോഴിതാ നടൻ സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍ എന്ന നിലയിലെല്ലാം തന്റെ കഴിവ് തെളിയിച്ച പൃഥ്വിരാജിന്റെ ആസ്തിയെ കുറിച്ചും കൊച്ചിയിലും മുംബൈയിലുമൊക്കെയുള്ള ആഡംബര വീടുകളെക്കുറിച്ചും വാഹനങ്ങളെ കുറിച്ചുമുള്ള വിവരങ്ങളാണ് ശ്രദ്ധേയമാകുന്നത്.


എമ്പുരാനിലൂടെ മലയാളത്തിലെ ആദ്യ 250 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ പൃഥ്വിരാജിന്റെ ആസ്തി 56 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു സിനിമയ്ക്ക് പൃഥ്വിരാജ് വാങ്ങുന്നത് നാല് മുതല്‍ പത്ത് കോടി വരെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലുമെല്ലാം പൃഥ്വിരാജെന്ന നടന്‍ ഇന്ന് സജീവ സാന്നിധ്യമാണ്.

കൊച്ചിയിലെ ആഢംബര ബംഗ്ലാവിന് പുറമെ മുംബൈയിലെ ബാന്ദ്രയിലെ പാലി ഹില്ലില്‍ ഏതാണ്ട് 17 കോടി വിലമതിക്കുന്ന വസതിയും പൃഥ്വിരാജിനുണ്ട്. കാറുകളോട് അതിയായ ഇഷ്ടമുള്ളയാളാണ് പൃഥ്വിരാജ്. ലംബോര്‍ഗിനി ഉറൂസ്, മെഴ്‌സിഡസ് എഎംജി 63, റേഞ്ച് റോവര്‍ വോഗ്, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110, പോര്‍ഷെ കയെന്‍ എന്നീ കാറുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

Leave a Reply