Spread the love

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്‍റെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമാ ലോകത്ത് എത്തിയിട്ട് കാലങ്ങൾ കുറേക്കഴിഞ്ഞു. ഇവരുടെ ഭാ​ര്യമാരും സിനിമയും ബിസിനസുമെല്ലാമായി സജീവമാണ്. മക്കളും കൊച്ചുമക്കളുമൊക്കെയായി സന്തുഷ്ട ജീവിതം നയിക്കുന്ന മല്ലിക സുകുമാരന്റെ പിറന്നാളാണ് ഇന്ന്. കുടുംബം ഒന്നടങ്കം മല്ലികയുടെ പിറന്നാൾ കെങ്കേമമാക്കിയിട്ടുണ്ട്

അമ്മയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നടനും സംവിധായകനുമായ പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയ ആളാ‍ക്ക് പിറന്നാൾ ആശംസകൾ. നിങ്ങൾക്ക് എന്നും 16 വയസ്സ് ആയിരിക്കട്ടെ അമ്മ” എന്നാണ് പൃഥ്വിരാജ് കുറിച്ചത്. 

ഒപ്പം കേക്ക് കട്ട് ചെയ്യുന്ന ഫോട്ടോകളും കുടുംബ ചിത്രങ്ങളും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് മല്ലികയ്ക്ക് ആശംസകളുമായി രം​ഗത്ത് എത്തുന്നത്. മല്ലികാമ്മ എന്ന് അഭിസംബോധന ചെയ്താണ് ഭൂരിഭാ​ഗം പേരും ആശംസകൾ അറിയിച്ചിരിക്കുന്നത്. 

Leave a Reply