നടൻ പൃഥ്വിരാജിന് കൊവിഡ്19 സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇരുവർക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ക്വാറന്റീനിൽ പോകേണ്ടി വരും.
യുവതാരങ്ങളെ അണിനിരത്തിയൊരുക്കിയ ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനഗണമന.സുരാജ് വെഞ്ഞാറമ്മൂട് അടക്കമുളള പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്
നേരത്തെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗിന് ശേഷം ജോർദാനിൽ നിന്ന് മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് പരിശോധനാഫലം നെഗറ്റീവായിരുന്നു.