കോവിഡ് പോസിറ്റീവായ ആരാധകന് സഹായവുമായി നടൻ പൃഥ്വിരാജ്. ഫാൻസ് അസോസിയേഷൻ പ്രവർത്തകനായ സൂരജിനാണ് കോവിഡ് പോസിറ്റീവായത്. സൂരജിനെ നേരിട്ട് ഫോൺ വിളിക്കുന്നതിന്റെയും വിശേഷങ്ങൾ തിരക്കുന്നതിന്റെയും ഓഡിയോ സന്ദേശം വൈറലായിട്ടുണ്ട്.
അസുഖത്തെക്കുറിച്ച് തിരക്കിയ താരം സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്.
സൂരജ്, പൃഥ്വിരാജ് ആണ് എന്ന് പറഞ്ഞുകൊണ്ടാണ് കോള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഒരാഴ്ചയായി ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഹോം ക്വാറന്‍റൈനില്‍ ആയിരുന്നെന്നും സൂരജ് മറുപടി നൽകി. കോവിഡ് പോസിറ്റീവായതിന് പേടിക്കേണ്ടതില്ലെന്ന് പൃഥിരാജ് പറഞ്ഞു. സാമ്പ ത്തികമായി സഹായം ആവശ്യമുണ്ടോ എന്നും താരം തിരക്കി. ഇപ്പോള്‍ ആവശ്യമില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെയോ ഫാന്‍സ് അസോസിയേഷനിലെ മറ്റുള്ളവരെയോ വിളിക്കണമെന്ന് പറഞ്ഞാണ് പൃഥ്വി കോള്‍ അവസാനിപ്പിക്കുന്നത്. ന്നും താരം ആരാധകനോട് പറയുന്നുണ്ട്.
ഒക്ടോബര്‍ മാസത്തില്‍ പൃഥ്വിരാജും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ‘ജന ഗണ മന’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരം കോവിഡ് ബാധിതനായത്. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്‍റണിയും കൊവിഡ് പോസിറ്റീവായി. രോഗമുക്തി നേടിയതിന് ശേഷം വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക് കടന്നിരിക്കുകയാണ് താരം. ‘കോള്‍ഡ് കേസ്’ എന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.