മലയാള സിനിമയിൽ ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധിക്കുന്ന താരങ്ങളിൽ രണ്ടുപേരാണ് പൃഥ്വിരാജും ടൊവിനോ തോമസും. ലോക്ക്ഡൗൺ കാലത്തും മുടക്കമില്ലാതെ വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രണ്ടുപേരും. പൃഥ്വിരാജ് പങ്കുവച്ച വർക്ക് ഔട്ട് ഫോട്ടോയും അതിന് ടൊവിനോ നൽകിയ കമന്റുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
‘മൺഡേ മോട്ടിവേഷൻ’ എന്ന ഹാഷ് ടാഗോടെ പൃഥ്വി പങ്കുവച്ച ചിത്രത്തിന് ‘അമ്ബോ.. പൊളി’ എന്നാണ് ടൊവിനോ കമന്റ് നൽകിയത്. ‘വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനെയും കൂട്ടിക്കോ’ എന്നാണ് ടൊവിനോയ്ക്ക് പൃഥ്വി നൽകിയ മറുപടി. ‘ഉറപ്പായിട്ടും, ഞാനും അപ്പനും റെഡി’ എന്ന് ടൊവിനോയും മറുപടി കൊടുത്തിട്ടുണ്ട്.