Spread the love

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, അമിതാഭ് ബച്ചന്‍ തുടങ്ങിയവരില്‍നിന്ന് ‘എമ്പുരാന്‍’ ട്രെയിലറിന് ലഭിച്ച പ്രശംസയും പിന്തുണയും തങ്ങള്‍ക്കിടയിലെ സാഹോദര്യത്തിന്റെ തെളിവാണെന്ന് മോഹന്‍ലാല്‍. മമ്മൂട്ടിയെ സഹോദരനായും കുടുംബാംഗമായുമാണ് ‘ഇത് മത്സരമല്ല, അഭിനന്ദനമാണ്. അമിതാഭ് ബച്ചന്‍ സാബിന് ഞാന്‍ ട്രെയിലര്‍ അയച്ചുനല്‍കി. ട്രെയിലര്‍ കണ്ട് രജനി സാര്‍ എന്നെ വിളിച്ചു. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചു. ‘എന്റെ ദൈവമേ, എന്താണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അവര്‍ ആത്മാര്‍ഥമായി ഞങ്ങളുടെ ട്രെയിലറിനെ അഭിനന്ദിച്ചു. അത് ഞങ്ങളെ സിനിമയെക്കാള്‍ മികച്ച മറ്റൊരു സിനിമ നിര്‍മിക്കാനുള്ള ആഗ്രഹത്തില്‍നിന്ന് വന്നതല്ല. ഞങ്ങള്‍ സിനിമയ്ക്ക് വേണ്ടി എന്തെല്ലാം ചെലവഴിച്ചു എന്നത് പ്രദര്‍ശിപ്പിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു നിര്‍മാതാവ് എന്ന നിലയില്‍ രജനി സാറിന് അത് എളുപ്പത്തില്‍ മനസിലാകും. നിങ്ങളെല്ലാം സിനിമയ്ക്ക് വേണ്ടി ഒരുപാട് ചെലവഴിച്ചെന്നും അത് തനിക്ക് കാണാനാകുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ട്രെയിലര്‍ കാണുക മാത്രമല്ല, അദ്ദേഹം അത് ട്വീറ്റ് ചെയ്യുകയുംചെയ്തു. ട്രെയിലര്‍ കണ്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ അഭിനന്ദനം അദ്ദേഹത്തിന്റെ ഹൃദയത്തില്‍നിന്നുള്ളതായിരുന്നു’, മോഹന്‍ലാല്‍ പറഞ്ഞു.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങളും അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചു. ”അറിഞ്ഞോ അറിയാതെയോ നടനും സംവിധായകനും ഇടയില്‍ ഒരു കെമിസ്ട്രി രൂപപ്പെടുന്നുണ്ട്. തനിക്ക് എന്താണ് വേണ്ടതെന്നുള്ളതില്‍ പൃഥ്വിക്ക് കൃത്യമായ ധാരണയുണ്ട്. ഒരുഷോട്ട് കൂടി എടുക്കണമെന്ന് പൃഥ്വിരാജ് പറയുമ്പോള്‍ അത് എനിക്കും ആവേശം പകരുന്നു. അതിനുകാരണം, ഞാന്‍ അദ്ദേഹം വിചാരിച്ചതുപോലെ ചെയ്തില്ലെന്നും എനിക്ക് കൂടുതല്‍ നന്നായി ചെയ്യാന്‍ കഴിയും എന്നതുമാണ്. അദ്ദേഹത്തില്‍നിന്നോ, മറ്റേത് സംവിധായകരില്‍നിന്നോ ഇങ്ങനെ കേള്‍ക്കുന്നത് മനോഹരമായ കാര്യമാണ്. സെറ്റില്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം മൈക്കിലൂടെയാണ് പറയാറുള്ളത്. എന്നാല്‍, അദ്ദേഹത്തിന് എന്താണ് വേണ്ടതെന്നുള്ളത് എന്നോട് നേരിട്ടെത്തി പറയും. അതിനാല്‍ പൃഥ്വിരാജ് എനിക്ക് നല്‍കുന്ന ഇന്‍പുട്ടുകള്‍ സെറ്റിലെ മറ്റുള്ളവര്‍ക്ക് കേള്‍ക്കാനാകില്ല. നോ നോ ചേട്ടാ, ചേട്ടന്‍ ചെയ്തു, പക്ഷേ, എനിക്ക് മറ്റെന്തെങ്കിലും വേണം എന്നാണ് പറയാറുള്ളത്. ഞങ്ങള്‍ക്കിടയില്‍ മനോഹരമായ ഒരു ധാരണയുണ്ട്. പൃഥ്വിരാജിന് എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം ഒരു കുസൃതിക്കാരനാണ്. പക്ഷേ, അദ്ദേഹത്തിന്റെ കുസൃതിത്തരങ്ങള്‍ എനിക്ക് പറയാനാകില്ല’, മോഹന്‍ലാല്‍ പറഞ്ഞു.

Leave a Reply