പൃഥ്വിരാജിന്റെ ‘ഉറുമി’യ്ക്ക് 10 വയസ്സ്. 2011 മാര്‍ച്ച് 31ന് തിയേറ്ററുകളിലെത്തിയ സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ് പൃഥ്വിരാജ്. സിനിമയുടെ ഒരു ലൊക്കേഷന്‍ ചിത്രവും ഹൃദ്യമായ ഒരു കുറിപ്പും നടന്‍ പങ്കുവച്ചു.
‘ഈ ഇതിഹാസ ഷൂട്ടിംഗ് അനുഭവത്തിന് 10 വര്‍ഷം. ജീവിതകാലം മുഴുവന്‍ ഓര്‍ത്തു വെക്കാവുന്ന സിനിമ. ബാറോസ് എന്ന സിനിമയ്ക്കുവേണ്ടി ഞാന്‍ വീണ്ടും സന്തോഷ് ശിവന്റെ ക്യാമറയെ അഭിമുഖീകരിക്കാന്‍ പോകുന്നു’- പൃഥ്വിരാജ് കുറിച്ചു.
സന്തോഷ് ശിവന്‍ രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്.ചിത്രത്തിന്റെ ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചത്. അനന്തഭദ്രം എന്ന പ്രിഥ്വിരാജ് ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. ‘ഉറുമി’യ്ക്ക് ശങ്കര്‍ രാമകൃഷ്ണന്‍ രചന നിര്‍വഹിച്ചു.പൃഥ്വിരാജിന്റെ സിനിമാനിര്‍മ്മാണ കമ്ബനിയായ ആഗസ്റ്റ് സിനിമാസാണ് ഈ ചിത്രം നിര്‍മ്മിച്ചത്. സന്തോഷ് ശിവനും, ഷാജി നടേശനും നിര്‍മ്മാണ പങ്കാളികളാണ്.