സിനിമയിലേക്ക് എത്തിയതിനു ശേഷം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാവാൻ പേര് മാറ്റിയവരും ഭാഗ്യത്തിനായി പേരുമാറ്റിയവരെയുമെല്ലാം പ്രേക്ഷകർക്ക് പരിചിതരാണ്. മെഗാസ്റ്റാർ മമ്മൂക്കയുടെ യഥാർത്ഥ പേര് മുഹമ്മദ് കുട്ടി എന്നാണെന്നും ജനപ്രിയൻ ദിലീപിന്റെ യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ എന്നാണെന്നും സിനിമയിലേക്ക് അരങ്ങേറിയ കാലത്ത് ഉണ്ണി മുകുന്ദന് മുതിർന്ന സംവിധായകൻ നിർദ്ദേശിച്ച പേര് അബിൻ രാജ് എന്നുമാണെന്നൊക്കെയുള്ള ഒട്ടനവധി കഥകൾ ഇതിനോടകം നമ്മൾ കേട്ടിട്ടുമുണ്ട്. ഇഷ്ടതാരങ്ങളുടെ പഴയ പേരുകൾ എന്തൊക്കെയാണെന്ന് പറഞ്ഞാലും ഇന്നവരെ ആ പേരുകളിൽ അംഗീകരിക്കാൻ പോലും നമുക്ക് കഴിയില്ല എന്നതാണ് സത്യം.
ചില പേരുകൾ ചില ആളുകൾക്ക് അത്രയ്ക്കിണങ്ങും. അത്തരത്തിൽ രണ്ടുപേരാണ് നടന്മാരും സഹോദരങ്ങളുമായ പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരുടെയും ഇന്നത്തെ വ്യക്തിത്വത്തിനും ഗംഭീര്യത്തിനും എന്തുകൊണ്ടും ഇണങ്ങുന്ന പേരുകളാണ് കാലേക്കൂട്ടി അച്ഛൻ സുകുമാരൻ നൽകിയത് എന്ന് പറയാതെ വയ്യ. ഇക്കാര്യം മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ‘ഇതുപോലൊരു കിടിലൻ പേര് മലയാളം ഇൻഡസ്ട്രിയൽ മറ്റാർക്കുണ്ട് എന്ന്’ മാധ്യമപ്രവർത്തകൻ പൃഥ്വിരാജിനോട് ചൂണ്ടിക്കാട്ടിയപ്പോൾ താരം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
തന്റെ പേര് വെടിച്ചില്ല് പേരാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ ഇതുപോലൊരു അൺ യൂഷ്യൽ പേര് താൻ കേട്ടത് നടൻ ബിജുമേനോന്റെ മകന്റെ ആണെന്ന് ആയിരുന്നു പൃഥ്വിരാജ് മറുപടി പറഞ്ഞത്. ദക്ഷ് ധാർമിക് എന്നാണ് അവന്റെ പേര്. സത്യം പറ ബിജു ചേട്ടാ നിങ്ങൾക്ക് ആ പേര് വിളിക്കാൻ എങ്കിലും കഴിയുന്നുണ്ടോ എന്ന് തമാശയ്ക്ക് പലപ്പോഴും ബിജു ചേട്ടനോട് ചോദിക്കാറുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.
അതേസമയം സംയുക്ത ബിജുമേനോൻ ദമ്പതികളുടെ 17 വയസ്സുകാരനായ മകനാണ് ദക്ഷ് ധാർമിക്. മകന്റെ പേര് താനും ബിജുമേനോനും കൂടിയാണ് തിരഞ്ഞെടുത്തതെന്ന് മുൻപൊരിക്കൽ സംയുക്ത പറഞ്ഞിരുന്നു. ദക്ഷ് എന്ന പേര് താൻ തിരഞ്ഞെടുത്തപ്പോൾ ധാർമിക് ബിജുമേനോനും തിരഞ്ഞെടുത്ത എന്നാണ് താരം പറഞ്ഞത്