കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ മലയാള ചിത്രം ‘കടുവ’ പ്രദർശിക്കുന്നതിന് താത്കാലികമായി വിലക്ക് ഏർപ്പെടുത്തി കോടതി.കുരുവിനാൽകുന്നേൽ കുറുവാച്ചൻ നൽകിയ ഹർജിയിന്മേലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹർജി തീര്‍പ്പാക്കും വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ് എറണാകുളം ജില്ല സബ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. സമൂഹ മാധ്യമങ്ങളിലും ഒ.ടി.ടിയിലും വിലക്ക് ബാധകമാണ്. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.തിരക്കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാമാണ് എതിര്‍കക്ഷി.ചിത്രത്തിൽ അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപത്രം കുരുവിനാൽക്കുന്നേൽ കുറുവാച്ചന്റെ ജീവിതകഥയാണെന്നാണ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ സിനിമയുടെ തിരക്കഥ വായിച്ചപ്പോൾ തന്നെ വികലമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കുറുവാച്ചൻ പറയുന്നത്.നേരത്തെ സിനിമയുടെ തിരക്കഥ സംബന്ധിച്ച് ഇരിങ്ങാലക്കുട സബ് കോടതിയിൽ കേസ് ഉണ്ടായിരുന്നു.ഷാജി കൈലാസ് എട്ട് വർഷങ്ങൾക്ക് ശേഷം നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.