Spread the love

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ വലിയ നേട്ടം വാരിക്കൂട്ടിയ സിനിമയാണ് ആടുജീവിതം. പൃത്വിരാജിന് ലഭിച്ച മികച്ച നടനുള്ള പുരസ്കാരം ഉൾപ്പെടെ എട്ടു പുരസ്കാരങ്ങളാണ് ചിത്രം നേടിയെടുത്തത്. ഇപ്പോഴിതാ തന്റെ മകന് ലഭിച്ച പുരസ്കാര നേട്ടത്തിൽ പ്രതികരിച്ചിരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ. ഇത്തരമൊരു പുരസ്കാരം മകനെ തേടിയെത്തിയതിന് ദൈവത്തിന് നന്ദി പറയുന്നു എന്നും നടൻ എന്ന രീതിയിൽ പൃഥ്വിരാജ് എടുത്ത കഷ്ടപ്പാടിനുള്ള മറുപടിയാണ് പുരസ്കാരം എന്നും മല്ലിക സുകുമാരൻ
പ്രതികരിച്ചു.

‘പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാടുപേര്‍ വിമര്‍ശിച്ചു. പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു. ഗോകുലിന് അവാര്‍ഡ് ലഭിച്ചതിനും സന്തോഷമുണ്ട്. ബ്ലസ്സിയോടും നന്ദി പറയുന്നു,” അവര്‍ പറഞ്ഞു.

Leave a Reply