ഒരുകാലത്ത് മലയാളികൾക്ക് സൗന്ദര്യം എന്നു പറഞ്ഞാൽ കാവ്യ മാധവൻ ആയിരുന്നു. ഉണ്ടക്കണ്ണും പനങ്കുല മുടിയും മുല്ലപ്പൂ മൊട്ടു പോലുള്ള പല്ലുകളും ഒക്കെ ആയുള്ള മലയാള സിനിമയുടെ നായിക സങ്കല്പത്തിന് ഇണങ്ങുന്ന രൂപമായിരുന്നു കാവ്യയ്ക്ക്. താരം അഭിനയിച്ച മിക്ക പടങ്ങൾ ഹിറ്റായതോടുകൂടി മലയാളികൾക്കിടയിൽ അക്കാലത്ത് വലിയൊരു വിഭാഗവും താരത്തിന്റെ ആരാധകരായി മാറുകയായിരുന്നു.
ദിലീപുമായുള്ള വിവാഹത്തിനുശേഷം പൂർണമായും സിനിമയിൽ നിന്നും അതെന്ന് താരം കുടുംബത്തിനായി ചിലവഴിക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെയും മറ്റും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ കഴിവിനെയും പ്രതിഭയെയും കുറിച്ച് മുൻപ് ഒരിക്കൽ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
മലയാളത്തിനപ്പുറം ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും നല്ല നടിമാരിൽ ഒരാളാണ് കാവ്യ എന്ന് വിശേഷിപ്പിച്ച പൃഥ്വിരാജ് നടിയെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ചുരുക്കം ചില സിനിമകൾക്കു മാത്രമേ സാധിച്ചിട്ടുള്ളൂ എന്നും വ്യക്തമാക്കി. വളരെ തരംതാഴ്ത്തപ്പെട്ട നടിയാണ് കാവ്യ. കാവ്യയെ ഒരു സീരിയസ് നടിയായി വേണ്ടത്ര ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് തനിക്ക് തോന്നുന്നില്ല. എന്നാൽ ഇത്തരത്തിൽ കാവ്യയിലെ അഭിനേത്രിയെ നന്നായി ഉപയോഗിച്ച ഒരു സിനിമയായിരുന്നു താനും കൂടി ഭാഗമായ വാസ്തവം എന്നും താരം പറയുന്നു. അതില്‍ കാവ്യയുടെ വേഷം, സ്‌ക്രീന്‍ ടൈം വളരെ ചെറുതായിരിക്കാം. പക്ഷേ എനിക്ക് കാവ്യ മാധവന്‍ എന്ന അഭിനേത്രിയെ നോക്കുമ്പോള്‍ അതൊരു ഐ ഓപ്പണിങ് പെര്‍ഫോമന്‍സ് ആയിരുന്നു.
കാവ്യ പൊതുവേ മലയാളികൾ പരിഗണിച്ചത് അയൽവക്കത്തെ കുട്ടി, നാടൻ കുട്ടി തുടങ്ങിയ രീതിയിലാണെന്നും ഇതുമാറി കൂടുതൽ സീരിയസ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്ന നടിയായിരുന്നു കാവ്യ എന്നും താരം വ്യക്തമാക്കി.