Spread the love
സ്വകാര്യ ബസ് സമരം പിൻവലിച്ചു

നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസുടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഈമാസം പതിനെട്ടിന് മുന്‍പ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ആന്‍റണി രാജു പറഞ്ഞു. വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ പറയുന്നു.

Leave a Reply