Spread the love

അങ്കമാലി : സ്വകാര്യ ബസ് സമരത്തിൽ യാത്രക്കാർ വലഞ്ഞു. അങ്കമാലി മേഖലയിൽ സ്വകാര്യബസുകളൊന്നും സർവീസ് നടത്തിയില്ല. ഇരുനൂറോളം സ്വകാര്യബസുകളാണ് മേഖലയിൽ സർവീസ് നടത്തുന്നത്. അങ്കമാലി–മഞ്ഞപ്ര റൂട്ടിലായിരുന്നു ഏറ്റവും യാത്രാദുരിതം. ഈ റൂട്ടിൽ നാൽപതിലേറെ സ്വകാര്യബസുകളാണു സർവീസ് നടത്തുന്നത്. അങ്കമാലിയിൽ നിന്നു മഞ്ഞപ്രയിലെത്തി പ്ലാന്റേഷൻ,

ചുള്ളി, അയ്യമ്പുഴ, ആനപ്പാറ, തവളപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്ന യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. ജീപ്പ് വാൻ തുടങ്ങിയ സമാന്തര സർവീസുകൾ കുറവായിരുന്നു. പ്ലാന്റേഷൻ, ചുള്ളി, അയ്യമ്പുഴ തുടങ്ങി കൂടുതൽ ദൂരത്തേക്കു പോകേണ്ട യാത്രക്കാർക്ക് ഓട്ടോറിക്ഷ മാത്രമായിരുന്നു ആശ്രയം.

Leave a Reply