Spread the love

മകൻ പ്രണവിന് പിന്നാലെ താരരാജാവ് മോഹൻ ലാലിന്റെ മകൾ വിസ്മയയും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ പോകുന്നുവെന്ന വാർത്ത വലിയ പ്രതീക്ഷയോടെയാണ് മലയാളം ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ, തുടക്കം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന വിസ്‌‌മയ മോഹൻ ലാലിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. തന്റെ മകൾ കല്യാണിയെയും വിസ്‌മയയെയും ഇരു കൈകളിലായി കൊണ്ടുനടന്ന കാലത്തെ ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു. രണ്ടു പേരും സിനിമയിലേക്ക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

പ്രിയദർശന്റെ വാക്കുകൾ..

‘ഈ രണ്ട് കുട്ടികളെയും എന്റെ കൈകളിൽ കൊണ്ടു നടന്നതാണ് ഞാൻ. എന്റെ ഒരു കൈയിൽ കല്യാണിയും മറുകൈയിൽ മായയും…അങ്ങനെയാണ് ഞങ്ങൾ ഒരു കുടുംബമായി വളർന്നത്. ലാൽ പറഞ്ഞതുപോലെ ഇവർ രണ്ടു പേരും സിനിമയിലേക്ക് ചുവടു വയ്ക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. കല്യാണിക്ക് ലോക ലഭിച്ചതുപോലെ മായയുടെ ‘തുടക്കം’ മനോഹരമായ തുടക്കം ആകട്ടെ. മായയെ ദൈവം അനുഗ്രഹിക്കട്ടെ’

വിസ്മയ എന്നൊന്നും ഞാന്‍ വിളിക്കാറില്ല, മായ എന്നേ നാവില്‍ വരൂ. അതുപോലെ തന്നെ കല്ല്യാണി എന്നും പറയാറില്ല, അമ്മു എന്നേ പറയാറുള്ളൂ. മോഹന്‍ലാലിന്റെ മകളും എന്റെ മകളും എന്റെ ഇടതും വലതും തോളില്‍ കിടന്ന് വളര്‍ന്ന കുട്ടികളാണ്. ആ കുഞ്ഞുങ്ങളുടെ ചൂട് ഇപ്പോഴും എന്റെ നെഞ്ചിലുണ്ടെന്ന് പ്രിയദര്‍ശന്‍ ഓര്‍ത്തെടുക്കുന്നു.

എന്റെ മകള്‍ സിനിമയില്‍ എത്തുമെന്ന് ഞാനോ, മകനും മകളും സിനിമയില്‍ എത്തുമെന്ന് മോഹന്‍ലാലോ പ്രതീക്ഷിച്ചിരുന്നില്ല. തിരഞ്ഞെടുക്കുവാനുള്ള എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ് ഞങ്ങള്‍ അവരെ വളര്‍ത്തിയത്. ഒടുവില്‍ അവര്‍ സിനിമയില്‍ തന്നെ എത്തി. വിസ്മയയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച പോസ്റ്റ് പ്രിയദര്‍ശന്‍ സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചിരുന്നു.

Leave a Reply