സിനിമാ താരം പ്രിയാമണിയും ഭർത്താവ് മുസ്തഫ രാജും തമ്മിലുള്ള വിവാഹം ആസാധുവാണെന്ന ആരോണവുമായി മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്ത്. ആദ്യവിവാഹം മുസ്തഫ നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നുമാണ് ആയിഷയുടെ ആരോപണം. പ്രിയാമണിക്കും മുസ്തഫയ്ക്കും എതിരെ ആയിഷ ക്രിമിനൽ കേസ് ഫയൽ ചെയ്തു. മുസ്തഫക്കെതിരായി ഗാർഹികപീഡനക്കേസും ആയിഷ ഫയൽ ചെയ്തിട്ടുണ്ട്. ആയിഷയും താനും 2013 ൽ വിവാഹമോചനം നേടിയതാണ്. പ്രിയാമണിയുമായുള്ള തന്റെ വിവാഹം നടന്നത് 2017 ലാണെന്നും അത് നിയമവിരുദ്ധമാണെങ്കിൽ ആയിഷ എന്തുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നു എന്നുമാണ് മുസ്തഫയുടെ പ്രതികരണം. പ്രശ്‍നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. അത് സാധിക്കാതെ വന്നപ്പോഴാണ് എല്ലാം തുറന്നുപറയാൻ തയാറായത്. കേസിനു പിറകേ പോയി സമയം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.’– ആയിഷ അഭിമുഖത്തിൽ പറഞ്ഞു.
സിസിഎല്‍ ടൂര്‍ണമെന്‌റിനിടെ സിസിഎല്ലിന്‌റെ ഇവന്‌റെ് മാനേജറായിരുന്ന മുസ്തഫയെ പ്രിയാമണി പരിചയപ്പെടുകയായിരുന്നു. സൗഹൃദം പ്രണയമായി മാറുകയായിരുന്നു. പ്രിയാമണിയാണ് മുസ്തഫയെ ആദ്യം പ്രൊപ്പോസ് ചെയ്യുന്നത്.