നടി പ്രിയങ്ക ചോപ്രയുടെ പുത്തൻ ലുക്കുകൾ എല്ലായ്പ്പോഴും ഫാഷൻ ലോകത്ത് ശ്രദ്ധിക്കപ്പെടാറുണ്ട്. 2020 എഫ്.എൻ. അച്ചീവ്‌മെന്‍റ് പുരസ്‌കാര വേളയിൽ പങ്കെടുത്ത പ്രിയങ്കയുടെ പുത്തൻ ലുക്കും ഫാഷൻ പ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. വെർച്വൽ ചടങ്ങായിരുന്നു എങ്കിലും ധരിച്ചിരുന്ന ഷൂവിന്‍റെ ബ്രാൻഡ് അംബാസഡർ കൂടിയായ പ്രിയങ്ക കിടിലൻ ലുക്കിലാണ് എത്തിയത്.
എമിലിയ വിക്ക്സ്റ്റെഡ് ബ്ലാക്ക് ലെയ്സ് വസ്ത്രമാണ് പ്രിയങ്ക ധരിച്ചത്. കഴുത്തിലെ ഡിസൈനും സ്ലീവുകളുമാണ് ശ്രദ്ധ നേടിയത്. ഷൂ തനിക്ക് പ്രിയങ്കരമാണെന്ന് പ്രിയങ്ക പ്രത്യേകം കുറിക്കുകയും ചെയ്‌തു. മുൻപ് ഗ്രാമി പുരസ്‌കാര വേദിയിൽ ധരിച്ച വസ്ത്രത്തിന്‍റെ പേരിലും പ്രിയങ്ക ഫാഷൻ പ്രേമികളുടെ കൈയടി നേടിയിരുന്നു.