ലക്നൗ∙ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലെ സംഘർഷ സ്ഥലത്തെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ് ചെയ്തതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് പ്രിയങ്ക ലഖിംപുർ ഖേരിയിലെത്തിയത്. സംഘര്‍ഷ സ്ഥലത്തേക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ ലക്നൗവില്‍ വച്ച് യുപി പൊലീസ് തടഞ്ഞിരുന്നു. ഇത് കർഷകരുടെ രാജ്യമെന്നും കർഷകരെ കാണുന്നതിൽനിന്ന് എന്തിന് തടയുന്നുവെന്നും പ്രിയങ്ക ചോദിച്ചു.