Spread the love

ഇസ്രയേലിനെതിരായ യുദ്ധത്തിൽ പലസ്തീനെ അനുകൂലിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ പങ്കുവച്ച മുൻ പോൺ താരം മിയ ഖലീഫയുമായുള്ള കരാർ റദ്ദാക്കി കമ്പനികൾ. കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപിറോയും അമേരിക്കൻ അഡൾട്ട് മാസിക പ്ലേ ബോയും ആണ് മിയ ഖലീഫയുമായുള്ള കരാറിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചത്. എന്നാൽ, സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുടെ കരാർ വേണ്ടെന്ന് മിയ ഖലീഫ തിരിച്ചടിച്ചു.

പലതവണയാണ് പലസ്തീനെ പിന്തുണച്ച് മിയ പോസ്റ്റുകൾ പങ്കുവച്ചത്. പലസ്തീനിലെ അവസ്ഥ കണ്ടിട്ട്, പലസ്തീനൊപ്പം നിൽക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ വിവേചനത്തിൻ്റെ തെറ്റായ ഇടത്താണ് നിങ്ങളെന്ന് കാലം തെളിയിക്കുമെന്നായിരുന്നു മിയയുടെ ഒരു പോസ്റ്റ്. ഇത്തരത്തിൽ പല പോസ്റ്റുകളും താരം പങ്കുവച്ചു. ഇതോടെ ഇവർക്കെതിരെ വിമർശനങ്ങളുമുയർന്നു. ഇതിനു പിന്നാലെയാണ് ഷാപിറോയുടെ നടപടി.

Leave a Reply