എൻട്രി കേഡറിലെ’ ഡോക്ടർമാരുടെ ശമ്പള പരിഷ്കരണ ഉത്തരവിൽ അപാകതകൾ ഉണ്ടെന്നും പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയ് എസും, സെക്രട്ടറി ഡോ. നിർമ്മൽ ഭാസ്കറും ആവശ്യപ്പെട്ടു. സാധാരണഗതിയിൽ ശമ്പള പരിഷ്കരണം നടത്തുമ്പോൾ ശമ്പളം വർദ്ധിക്കേണ്ടതിനു പകരം മെഡിക്കൽ എഡ്യൂക്കേഷൻ സർവിസിൽ ജോലിയിൽ പ്രവേശിക്കുന്ന ‘ എൻട്രി കേഡറിലെ’ ഡോക്ടർമാരുടെ ശമ്പള പരിഷ്കരണ ഉത്തരവിൽ 21% വരെയും കുറയ്ക്കുന്ന തരത്തിൽ ഉള്ള നീക്കമാണ് ഉള്ളതെന്നും പറഞ്ഞു. രിയർ അഡ്വാൻസ്മെന്റ് പ്രൊമോഷനു വേണ്ട പ്രവർത്തിപരിചയം എൻ.എം.സി നിയമങ്ങൾ പ്രകാരം നാല് വർഷം ആണെന്നിരിക്കെ ഈ ഉത്തരവിൽ ഏഴ് വർഷത്തിൽ നിന്നും എട്ടിലേക്ക് ഉയർത്തിയിരിക്കുകയാണ്. യുവ ഡോക്ടർ മാർക്ക് കടുത്ത തിരിച്ചടി ആയി ആണ് തസ്തികകൾ ഡൗൺഗ്രേഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. കേരളത്തിലെ ആരോഗ്യ പരിപാലന മികവിനെ മോശമായി ബാധിക്കാൻ സാധ്യതയുള്ള ചില പ്രശ്നങ്ങൾ ആരോഗ്യ വകുപ്പിന്റെ അറിവോടെയോ അല്ലാതെയോ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഷയങ്ങളിൽ വിഷയങ്ങളിൽ ഗൗരവമായതും സമയ ബന്ധിതമായും നടപടികൾ ഉണ്ടായില്ലേൽ കെ.ജി.എം.സി.ടി.എ, ഡിസംബർ 2021 മുതൽ പ്രത്യക്ഷവും കടുത്തതുമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കി.