Spread the love
ഫാഷൻ ഷോയിലെ വരുമാനം യുക്രെയിനിലെ ദുരിതബാധിതർക്ക്; സൂപ്പർ മോഡൽ ജിജി ഹദീദ്

ഫാഷൻ ഷോയിലെ തന്റെ മുഴുവൻ വരുമാനവും യുക്രെയിനിലെ ദുരിതബാധിതർക്ക് നൽകുമെന്ന് ജിജി ഹദീദ്. റഷ്യയുടെ യുക്രൈൻ ആക്രമണം ആരംഭിച്ചതു മുതൽ പുടിനെതിരേയും യുദ്ധ ഭീകരതയെ കുറിച്ചും ശക്തമായ ഭാഷയിൽ പ്രതകരിക്കുന്ന വ്യക്തിയാണ് ജിജി. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഈ വർഷത്തെ എല്ലാ ഫാഷൻ ഷോയിലും ജിജിയുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രമുഖ മോഡലായ മൈക്ക അർഗനാരസിന്റെ പാത പിന്തുടർന്നാണ് ജിജിയും തന്റെ വരുമാനം യുദ്ധ ബാധിതർക്ക് നൽകുന്നത്. “ചരിത്രത്തിലെ ഏറ്റവും ഹൃദയഭേദകവും ആഘാതകരവുമായ സമയങ്ങളിൽ പോലും താനും തന്റെ സഹപ്രവർത്തകരും പുതിയ ഫാഷൻ ശേഖരങ്ങൾ അവതരിപ്പിക്കുകയാണ്” ജിജി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ച്. “ഒട്ടുമിക്ക വർക്ക് ഷെഡ്യൂളുകളും നടക്കുന്നത് തങ്ങളുടെ നിയന്ത്രണത്തിലല്ല, പക്ഷേ, എന്തെങ്കിലും പ്രയോജനം തങ്ങളുടെ ജോലിയിലൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അതിനാൽ ഈ വർഷത്തെ തന്റെ ഫാഷൻ ഷോ വരുമാനം യുക്രെയിനിലെ ദുരിതബാധിതർക്ക് നൽകുമെന്ന് താൻ പ്രതിജ്ഞയെടുക്കുന്നു. മാത്രമല്ല, പാലസ്തീനിലെ ദുരിതബാധിതർക്കായുള്ള തന്റെ പ്രവർത്തനം തുടരുകയും ചെയ്യും.”

Leave a Reply